ലണ്ടൻ ഒൻ്റാരിയോ : ഓക്സ്ഫോർഡ് കൗണ്ടിയിലെ ഹൈവേ 401-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെ ബ്ലാൻഫോർഡ്-ബ്ലെൻഹൈമിലെ ഓക്സ്ഫോർഡ് റോഡ് 29-ന് സമീപം ഹൈവേ 401-ന്റെ കിഴക്കോട്ടുള്ള പാതയിലാണ് രണ്ട് വാണിജ്യ ട്രക്കുകൾ കൂട്ടിയിടിച്ചത്. ഒരു വാഹനം മറ്റൊന്നിന്റെ പിന്നിൽ ഇടിച്ച നിലയിലായിരുന്നു. ബ്രാംപ്ടൺ സ്വദേശിയായ 26 വയസ്സുള്ള ഡ്രൈവറാണ് മരിച്ചത്. എമർജൻസി സർവീസസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയെങ്കിലും ഇയാൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

നിലവിൽ, ഓക്സ്ഫോർഡ് റോഡ് 29-നും സീഡാർ ക്രീക്ക് റോഡിനും ഇടയിലുള്ള ഹൈവേ 401-ന്റെ കിഴക്കൻ പാതകൾ അന്വേഷണത്തിനായി അടച്ചിട്ടിരിക്കുകയാണ്. അന്വേഷണം പുരോഗമിക്കുന്നു.
