ഓട്ടവ : തലസ്ഥാന നഗരിയിൽ ഇന്ന് മഞ്ഞു മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ശൈത്യകാലത്തെ ആദ്യ കാലാവസ്ഥാ മുന്നറിയിപ്പാണിത്. ഉച്ചയ്ക്ക് ശേഷവും വൈകുന്നേരവുമായി 2 മുതൽ 5 മില്ലിമീറ്റർ വരെ മഞ്ഞ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

ഓട്ടവ നദിയോരങ്ങളിലും താഴ്വരകളിലും താപനില മരവിപ്പിക്കുന്ന നിലയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ പ്രവചനം. ഐസ് മൂടിയ പ്രതലങ്ങൾ തിരിച്ചറിയാൻ പ്രയാസമായതിനാൽ കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും തെന്നി വീഴാൻ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
