ഹൂസ്റ്റൺ : ഹൂസ്റ്റണിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ടെക്സസിന് മുകളിൽ ഉയർന്ന മർദ്ദം തുടരുന്നതാണ് ചൂട് വർധിക്കാൻ കാരണം. ഞായറാഴ്ചത്തെ താപനില പ്രതിദിന റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

എന്നാൽ, അടുത്ത ആഴ്ചയോടെ സ്ഥിതി മാറും. ആഴ്ചയുടെ അവസാനത്തോടെ ശീതക്കാറ്റ് കടന്നുവരാൻ സാധ്യതയുണ്ടെന്നും ഇത് മഴയ്ക്കും ഇടിമിന്നലിനും കാരണമാകുമെന്നുമാണ് പ്രവചനം. ശക്തമായ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴ പെയ്യുന്നതോടെ താപനില 21 ഡിഗ്രി സെൽഷ്യസിന്റെ അടുത്തേക്ക് കുറയുമെന്നാണ് പ്രതീക്ഷ.
