Sunday, November 16, 2025

സംരംഭകരുടെ ശ്രദ്ധയ്ക്ക്: ബിസിനസ് റിസ്‌കുകൾ നിയന്ത്രിക്കാനും സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ഇൻഷുറൻസ്

ബിസിനസ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ റിസ്‌കുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്, എന്നാൽ കൃത്യമായ റിസ്‌ക് മാനേജ്‌മെന്റിലൂടെയും ആസൂത്രണത്തിലൂടെയും സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഇൻഷുർ ചെയ്ത് സംരക്ഷിക്കാവുന്ന എല്ലാ റിസ്‌കുകളും യഥാവിധി കവർ ചെയ്യുന്നത് ഭാവിയിലെ നഷ്ടങ്ങൾ ലഘൂകരിക്കും. കെട്ടിടങ്ങൾ, യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ, ഫിനിഷ്ഡ് ഗുഡ്‌സ് എന്നിവയുൾപ്പെടുന്ന വസ്തുവകകളാണ് സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന പ്രധാന റിസ്‌ക്. വായ്പയെടുത്ത വ്യവസായികൾ, വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് (Reinstatement Value) ഇൻഷുർ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ഭാഗികമായി ഇൻഷുർ ചെയ്താൽ ക്ലെയിം ലഭിക്കുമ്പോൾ മുഴുവൻ തുകയും കിട്ടാതെ വരും. അതിനാൽ, ക്ലെയിം തീർപ്പാക്കൽ സമയം, സേവനം എന്നിവ കണക്കിലെടുത്ത് വിശ്വാസ്യതയുള്ള കമ്പനികളെ തിരഞ്ഞെടുക്കുക.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ, നിലവിലെ പോളിസിയിലെ പോരായ്മകളും കവറേജില്ലാത്ത റിസ്‌കുകളും പഠനവിധേയമാക്കുന്ന പോളിസി ഗ്യാപ് അനാലിസിസ് നടത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെ, എല്ലാ റിസ്‌കുകളും കവർ ചെയ്യുന്ന പോളിസികളെ ഏകോപിപ്പിക്കാനായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ് ആവശ്യമാണ്. വിശ്വാസ്യത, ആസ്തി, സേവനസന്നദ്ധത, ക്ലെയിം തീർപ്പാക്കാനുള്ള വേഗത എന്നിവ പരിഗണിച്ച് വേണം ഇൻഷുറൻസ് കമ്പനിയെയും, കുറഞ്ഞ പ്രീമിയത്തിൽ ആവശ്യമായ എല്ലാ റിസ്‌കുകളും കവർ ചെയ്യുന്ന പോളിസികളെയും തിരഞ്ഞെടുക്കാൻ.

വസ്തുവകകൾക്ക് പുറമെ, ജീവനക്കാർ നടത്തുന്ന പണമിടപാടുകളിലെ തിരിമറികളിൽ നിന്ന് സ്ഥാപനത്തെ സംരക്ഷിക്കാൻ ഫിഡിലിറ്റി ഗ്യാരണ്ടി ഇൻഷുറൻസും, കൗണ്ടറിലോ ബാങ്കിൽ കൊണ്ടുപോകുമ്പോഴോ പണം മോഷണം പോകാനുള്ള സാധ്യതകൾ കവർ ചെയ്യാൻ മണി ഇൻഷുറൻസ് പോളിസിയും എടുക്കേണ്ടത് പ്രധാനമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!