ബ്രാംപ്ടൺ : ശനിയാഴ്ച വൈകുന്നേരം ബ്രാംപ്ടണിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതായി പീൽ റീജനൽ പൊലീസ് അറിയിച്ചു. ലോഫേഴ്‌സ് ലേക്ക് ലെയ്‌നിനും കൊണസ്റ്റോഗ ഡ്രൈവിനും സമീപം വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. വെടിവെപ്പിൽ ഹാമിൽട്ടൺ സ്വദേശി 39 വയസ്സുള്ള യുവാവാണ് മരിച്ചത്.

യുവാവിനെ ലക്ഷ്യമിട്ടുള്ള വെടിവെപ്പായിരുന്നു നടന്നതെന്ന് പീൽ പൊലീസ് അറിയിച്ചു. വെടിവെപ്പിന് ശേഷം പ്രതികൾ വെളുത്ത അക്യൂറ ആർഡിഎക്‌സിൽ രക്ഷപ്പെട്ടു. ഈ വാഹനം പിന്നീട് ബ്രാംപ്ടൺ-കാലെഡൺ അതിർത്തിക്ക് സമീപം കണ്ടെത്തി, പിആർപി റിപ്പോർട്ട് ചെയ്തു. പൊലീസ് എത്തുന്നതിനുമുമ്പ് നിരവധി വെടിവെപ്പ് ശബ്ദം കേട്ടതായി സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പീൽ പൊലീസ് അഭ്യർത്ഥിച്ചു.
