Saturday, March 14, 2026

സ്വീഡിഷ് രാജകുടുംബം കാനഡയിൽ; പ്രതിരോധ കരാറിൽ നിർണായക നീക്കങ്ങൾ

ഓട്ടവ: കാനഡയുടെ പ്രതിരോധ നിക്ഷേപങ്ങളിൽ പങ്കുചേരാനായി ത്രിദിന ഔദ്യോഗിക സന്ദർശനത്തിനായി ഈ ആഴ്ച കാനഡയിലെത്തുമെന്ന് സ്വീഡിഷ് രാജകുടുംബം. കിംഗ് കാൾ XVI ഗുസ്താഫും ക്വീൻ സിൽവിയയും ഉൾപ്പെടെയുള്ള വ്യവസായ, പ്രതിരോധ മന്ത്രിമാരുടെ സംഘമാണ് ഓട്ടവയിലും മൺട്രിയോളിലുമായി എത്തുന്നത്. പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജകുടുംബം കാനഡ സന്ദർശിക്കാനെത്തുന്നത്.

റഷ്യൻ അധിനിവേശത്തെ തുടർന്ന് നാറ്റോയിൽ ചേർന്ന സ്വീഡൻ, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ കാനഡയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇതിനിടെ, സ്വീഡിഷ് പ്രതിരോധ കമ്പനിയായ SAAB ഗ്രിപ്പെൻ യുദ്ധവിമാനങ്ങൾ കാനഡയിൽ വെച്ച് സംയോജിപ്പിക്കുന്ന കാര്യം പരി​ഗണിക്കുന്നുണ്ട്. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങളും വാ​ഗ്ദാനം ചെയ്യുന്നുവെന്ന് പ്രതിരോധ കമ്പനി വ്യക്തമാക്കി. SAAB സിഇഒ മൈക്കൽ ജോഹാൻസൺ വിഷയത്തിൽ ബോംബാർഡിയറുമായി ചർച്ച തുടരുന്നു.

കാനഡ F-35 വിമാനങ്ങൾ വാങ്ങാനുള്ള മുൻ പദ്ധതി പുനഃപരിശോധിക്കുന്നതിനിടെയാണ് സന്ദർശനം. ഈ അവലോകനം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കൈവശമുണ്ടെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം അസുഖത്തെ തുടർന്ന് ഗവർണർ ജനറൽ മേരി സൈമൺ പകരം ചീഫ് ജസ്റ്റിസ് റിച്ചാർഡ് വാഗ്നർ ആയിരിക്കും രാജകുടുംബത്തിന് ആതിഥേയത്വം വഹിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!