Wednesday, December 10, 2025

സോഫ്റ്റ്‌വെയർ തകരാർ: കാനഡയിൽ ഹോണ്ട അക്കോർഡ് കാറുകൾ തിരിച്ചുവിളിച്ചു

ഓട്ടവ : സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് കാനഡയിൽ ആയിരക്കണക്കിന് ഹോണ്ട അക്കോർഡ് ഹൈബ്രിഡ് കാറുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 6,632 വാഹനങ്ങളെ തകരാർ ബാധിച്ചിട്ടുണ്ട്. ഇതിൽ 2023, 2024, 2025 മോഡൽ അക്കോർഡ് ഹൈബ്രിഡ് വാഹനങ്ങൾ ഉൾപ്പെടുന്നു.

സോഫ്റ്റ്‌വെയർ തകരാർ കാരണം ഈ വാഹനങ്ങളുടെ ഇന്‍റഗ്രേറ്റഡ് കൺട്രോൾ മൊഡ്യൂൾ റീ സെറ്റ് ചെയ്യപ്പെടുകയും തുടർന്ന് വീലുകളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ഈ തകരാറിനെക്കുറിച്ച് ഹോണ്ട മെയിൽ വഴി വാഹനഉടമകളെ അറിയിക്കും. തുടർന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനായി അവരുടെ കാർ ഒരു ഡീലർഷിപ്പിൽ എത്തിക്കണമെന്നും ട്രാൻസ്‌പോർട്ട് കാനഡ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!