മൺട്രിയോൾ : അഞ്ച് ദിവസം നീണ്ട പണിമുടക്കിന് ശേഷം സൊസൈറ്റി ഡെസ് ആൽക്കൂൾസ് ഡു കെബെക്ക് (SAQ) ഓഫീസ്, സാങ്കേതിക, പ്രൊഫഷണൽ ജീവനക്കാർ പുതിയ കരാറിലെത്തി. നവംബർ 11-ന് മാനേജ്‌മെൻ്റിൽ നിന്നും പുതിയ ഓഫർ ലഭിക്കുകയും തുടർന്ന് ചർച്ച ആരംഭിക്കുകയും ചെയ്തതായി ക്രൗൺ കോർപ്പറേഷനിലെ ഏകദേശം 500 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സിൻഡിക്കാറ്റ് ഡു പേഴ്‌സണൽ ടെക്‌നിക് എറ്റ് പ്രൊഫഷണൽ ഡി ലാ SAQ (SPTP-SAQ-CSN) അറിയിച്ചു. വ്യാഴാഴ്ച നടക്കുന്ന പൊതുയോഗത്തിൽ SPTP-SAQ-CSN അംഗങ്ങൾ താൽക്കാലിക കരാറിൽ വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

യൂണിയന്‍റെ 50 വർഷത്തിലേറെയുള്ള ചരിത്രത്തിൽ ആദ്യമായി SAQ ഓഫീസ് ജീവനക്കാർ ഈ മാസം ആദ്യം ഏഴ് ദിവസത്തെ പണിമുടക്ക് ആരംഭിച്ചിരുന്നു. SAQ.com ഇടപാട് സൈറ്റിന്‍റെ പ്രവർത്തനം, സ്റ്റോർ വിതരണം, ഗുണനിലവാര നിയന്ത്രണം, ശമ്പളം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവ്വഹിക്കുന്നവരാണ് SAQ യുടെ ഓഫീസ്, സാങ്കേതിക, പ്രൊഫഷണൽ ജീവനക്കാർ.
