ടൊറൻ്റോ : പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് കാൽനടയാത്രക്കാർക്കും ഒരു ഡ്രൈവർക്കും പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എയർപോർട്ടിലെ ടെർമിനൽ 3 ഡിപ്പാർച്ചർ ഏരിയയിൽ ആറ് വാഹനങ്ങൾ കൂടിയിടിച്ചതായി പീൽ റീജനൽ പൊലീസ് അറിയിച്ചു.

അപകടത്തിൽ നാല് കാൽനടയാത്രക്കാർക്ക് നിസ്സാര പരുക്കേറ്റതായി പീൽ പൊലീസ് റിപ്പോർട്ട് ചെയ്തു. അഞ്ചാമത്തെ വ്യക്തിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഡ്രൈവറെയും രണ്ട് കാൽനടയാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളത് ഡ്രൈവറാണോ എന്ന് വ്യക്തമല്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് ടെർമിനൽ 3 ഡിപ്പാർച്ചറിന് സമീപമുള്ള ചില ഇന്നർ കർബ് ലെയ്‌നുകൾ അന്വേഷണത്തിനായി അടച്ചിട്ടിരിക്കുകയാണെന്ന് പിയേഴ്സൺ എയർപോർ അധികൃതർ അറിയിച്ചു. എന്നാൽ, അപകടം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.
