ഹാലിഫാക്സ്: നോവസ്കോഷയിലെ ക്രിസ്മസ് ട്രീ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട്. ഡിസംബർ 25-ന് മുൻപ് ലക്ഷക്കണക്കിന് ബാൾസം ഫിർ മരങ്ങളാണ് കാനഡയിലേക്കും ലോകമെമ്പാടും കയറ്റി അയച്ചിരുന്നത്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം ഈ വർഷം യുഎസിലേക്കുള്ള കയറ്റുമതി ഏകദേശം 50% വരെ കുറഞ്ഞു.
കാനഡയും യുഎസും തമ്മിൽ നിലനിൽക്കുന്ന വ്യാപാര പ്രശ്നങ്ങളോ, തീരുവകളോ (Tariffs) സംബന്ധിച്ച നയങ്ങളോ അമേരിക്കൻ ഉപഭോക്താക്കൾക്കിടയിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഈ തർക്കങ്ങൾ കാരണം യുഎസിലെ കച്ചവടക്കാർ കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കുന്നുവെന്നാണ് കർഷകരുടെ വെളിപ്പെടുത്തൽ.

സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അമേരിക്കൻ ഉപഭോക്താക്കൾ നഷ്ടം കുറയ്ക്കാൻ ശ്രമിക്കുന്നതിൻ്റെ ഫലമാണിതെന്ന് ബിസിനസ് പ്രൊഫസർ ഡാൻ ഷാ അഭിപ്രായപ്പെട്ടു. എങ്കിലും, യുഎസിൽ വിൽപന കുറഞ്ഞാൽ പ്രാദേശികമായി മരങ്ങൾ മിച്ചം വരും. ഇത് കനേഡിയൻ വിപണിയിൽ കൂടുതൽ വൈവിധ്യമാർന്ന മരങ്ങൾ ലഭ്യമാക്കാനും സാമ്പത്തിക നഷ്ടം ഒരു പരിധി വരെ നികത്താനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
