എഡ്മിന്റൻ : ‘ആൽബർട്ട വിസ്കി’യുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന നിയമം തയ്യാറാക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിക്കാൻ ആൽബർട്ട സർക്കാർ. കാനഡയിൽ AI ഉപയോഗിച്ചുള്ള ആദ്യത്തെ നിയമ നിർമാണമായേക്കും ഇത്. നിയമം നിർമ്മിക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ തിരുത്താൻ എളുപ്പമായതിനാലാണ് ഈ ദൗത്യത്തിനായി AI തിരഞ്ഞെടുക്കുന്നതെന്ന് മന്ത്രി ഡേൽ നാലി പറഞ്ഞു. AI ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നിയമം തയ്യാറാക്കിയ ശേഷം നീതിന്യായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മനുഷ്യർ അത് പരിശോധിച്ച് അംഗീകാരം നൽകും.

ഈ നീക്കം വിപ്ലവകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, AI നൽകുന്ന വിവരങ്ങൾ പ്രവിശ്യയുടെ സാഹചര്യങ്ങൾക്കും സംസ്കാരത്തിനും അനുയോജ്യമാണോ എന്ന് ഉറപ്പുവരുത്താൻ മനുഷ്യ ഇടപെടൽ അനിവാര്യമാണ്. വിസ്കി നിർമ്മാണത്തിനുള്ള ധാന്യങ്ങൾ, വെള്ളം തുടങ്ങിയവയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ഈ നിയമം വസന്തകാലത്ത് അവതരിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
