Wednesday, December 10, 2025

കനത്ത മഞ്ഞുവീഴ്ച: കാൽഗറിയിൽ അപകടപ്പെരുമഴ

കാൽഗറി : കാൽഗറി നിവാസികൾക്ക് ദുരിതമായി ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ച. തിങ്കളാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നഗരത്തിലുടനീളം ഏകദേശം 500 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി കാൽഗറി പൊലീസ് അറിയിച്ചു. ഈ അപകടങ്ങളിൽ മൂന്ന് ഡസൻ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു.

അതേസമയം തണുത്ത കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, അടുത്ത കുറച്ചു ദിവസത്തേക്ക് മഞ്ഞുവീഴ്ച തുടരുമെന്ന് കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി. ഇന്നത്തെ ഉയർന്ന താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസായിരിക്കും. കാറ്റിനൊപ്പം തണുപ്പ് മൈനസ് 8 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. ഉച്ചകഴിഞ്ഞ് താപനില മൈനസ് 7 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മൈനസ് 15 ഡിഗ്രി സെൽഷ്യസ് വരെ താഴുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ബുധനാഴ്ചയും ഇതേ അവസ്ഥ തന്നെയായിരിക്കും. രാവിലെ താപനില മൈനസ് 14 ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴും. എന്നാൽ, ഉച്ചകഴിഞ്ഞ് മൈനസ് 6 ഡിഗ്രി സെൽഷ്യസിലേക്ക് താപനില എത്തും. വ്യാഴാഴ്ചയും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയ്ക്ക് 30% സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. വാരാന്ത്യത്തിലേക്ക് കടക്കുമ്പോൾ താപനില അൽപ്പം വർധിക്കും. വെള്ളിയാഴ്ച മൈനസ് 8 ഡിഗ്രി സെൽഷ്യസ്, ശനിയാഴ്ച മൈനസ് 6 ഡിഗ്രി സെൽഷ്യസ്, ഞായറാഴ്ച 5 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയായിരിക്കും താപനില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!