ടൊറൻ്റോ : ഇന്ത്യക്കെതിരെയും ഹിന്ദു സമൂഹത്തിനെതിരെയും വിദ്വേഷ പരാമർശമടങ്ങിയ പോസ്റ്റർ പ്രദർശിപ്പിച്ച സിടിവി ചർച്ചയ്‌ക്കെതിരെ ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ (എച്ച്സിഎഫ്) രംഗത്ത്. “ഹിന്ദി വേണ്ട,” “ഹിന്ദുത്വം വേണ്ട,” “ഹിന്ദുസ്ഥാൻ വേണ്ട” എന്ന് വ്യക്തമായി പറയുന്ന പോസ്റ്റർ പശ്ചാത്തലമാക്കി സിഖ്‌സ് ഫോർ ജസ്റ്റിസ് ലീഡർ ഗുർപത്വന്ത് സിങ് പന്നൂൺ പങ്കെടുത്ത സിടിവി ചർച്ചയാണ് വിവാദമായിരിക്കുന്നത്.

ഈ പോസ്റ്റർ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നതിലൂടെ, @CTVNews അശ്രദ്ധമായി വിഭജനം വളർത്തുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഹിന്ദു കനേഡിയൻമാർക്കെതിരെ ശത്രുത വളർത്തുകയും ചെയ്യുന്നതായി എച്ച്സിഎഫ് ആരോപിച്ചു. സിടിവി പൊതു വിശദീകരണം നൽകണമെന്നും മാന്യമായ പത്രപ്രവർത്തനം നടത്തണമെന്നും എച്ച്സിഎഫ് ആവശ്യപ്പെട്ടു. കൂടാതെ കനേഡിയൻ മാധ്യമങ്ങളിൽ വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ പ്രചാരണങ്ങളും അനുവദിക്കരുതെന്നും ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അഭ്യർത്ഥിച്ചു.
