ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും പ്രിൻസ് എഡ്വേഡ് ഐലൻഡിലും ഡീസൽ വില ബുധനാഴ്ച പുനഃക്രമീകരിച്ചു. ന്യൂബ്രൺസ്വിക്കിൽ ബുധനാഴ്ച ഡീസൽ-പെട്രോൾ വിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും വെള്ളിയാഴ്ച ഇന്ധനവില പുനഃക്രമീകരിക്കും.

നോവസ്കോഷ
പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ ഡീസൽ വില 7.1 സെൻ്റ് ഇടിഞ്ഞ് ലിറ്ററിന് 172.6 സെൻ്റായതായി നോവസ്കോഷ എനർജി ബോർഡ് അറിയിച്ചു. വിപണി വിലയിലെ മാറ്റമാണ് ഈ ഇടിവിന് കാരണമെന്നും ബോർഡ് പറയുന്നു. എന്നാൽ, സാഹചര്യങ്ങൾക്ക് അനുസരിച്ച് എപ്പോൾ വേണമെങ്കിലും പുതിയ വില നിശ്ചയിച്ചേക്കാമെന്നും എനർജി ബോർഡ് റിപ്പോർട്ട് ചെയ്തു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പി.ഇ.ഐയിലെ ഡീസലിന്‍റെ വില എട്ട് സെൻ്റ് കുറഞ്ഞു. പുതിയ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 176.9 സെൻ്റ് ആണ്. എന്നാൽ, സാധാരണ പെട്രോളിന്‍റെ വിലയിൽ മാറ്റമൊന്നുമുണ്ടായിട്ടില്ല.
