Thursday, November 27, 2025

അഭയാർത്ഥി ആനുകൂല്യങ്ങളിൽ നിയന്ത്രണം: അതിർത്തി സുരക്ഷാ ബിൽ (C-12) പാസാക്കി കാനഡ

ഓട്ടവ : റിമൂവൽ ഉത്തരവിന് വിധേയരായ ആളുകൾക്കുള്ള ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുന്ന ഭേദഗതികളോടെ അതിർത്തി സുരക്ഷാ ബിൽ (C-12) പാസാക്കി കാനഡ. റിമൂവൽ ഉത്തരവിന് വിധേയരായവർക്ക് അടിയന്തിര വൈദ്യസഹായം ഒഴികെയുള്ള ഫെഡറൽ സാമൂഹിക സേവനങ്ങൾ തടയുന്ന ഭേദഗതി കൺസർവേറ്റീവ് എംപി മിഷെൽ റെംപൽ ഗാർനർ, ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചു.

കൂടാതെ, അഭയാർത്ഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ചെലവ് സംബന്ധിച്ച് വാർഷിക റിപ്പോർട്ടിങ് നിർബന്ധമാക്കാനുള്ള ഭേദഗതിയും പാസായി. ‘പൊതുതാൽപര്യ’ അധികാരം ഉപയോഗിച്ച് ഇമിഗ്രേഷൻ രേഖകൾ റദ്ദാക്കിയാൽ, എന്തുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി പാർലമെൻ്റിൽ വിശദീകരിക്കണമെന്ന വ്യവസ്ഥയും പുതിയ ഭേദഗതി നിർബന്ധമാക്കുന്നു.

അതേസമയം, G7, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അഭയാർത്ഥി ക്ലെയിം ചെയ്യുന്നതിൽ വിലക്കേർപ്പെടുത്താനുള്ള കൺസർവേറ്റീവുകളുടെ നിർദ്ദേശം ഹൗസ് ഓഫ് കോമൺസ് ദേശീയ സുരക്ഷാ സമിതി തള്ളി. ഈ ഭേദഗതികൾ ബിൽ C-12-നെ കൂടുതൽ കർശനമാക്കുകയും, കാനഡയുടെ ഇമിഗ്രേഷൻ, അതിർത്തി സുരക്ഷാ നടപടികളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!