മൺട്രിയോൾ : പ്രവിശ്യയിലെ കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കുമെന്ന കെബെക്ക് സർക്കാർ പ്രഖ്യാപനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മൺട്രിയോൾ സർവകലാശാല മുസ്ലീം വിദ്യാർത്ഥികൾ. മുസ്ലീം സമുദായത്തെ അന്യായമായി ലക്ഷ്യം വച്ചുള്ള നടപടിയാണിതെന്നും അത് അവരുടെ ക്യാമ്പസ് ജീവിതത്തത്തെ തടസ്സപ്പെടുത്തുമെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു.

പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കുന്ന ബിൽ പ്രവിശ്യാ സർക്കാർ ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെക്യുലറിസം 2.0 എന്ന പേരിൽ അവതരിപ്പിക്കുന്ന ബിൽ, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധനത്തിനൊപ്പം മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഡേ കെയർ ജീവനക്കാർക്ക് കൂടി ബാധകമാക്കുമെന്നും മന്ത്രി ജീൻ-ഫ്രാൻസ്വ റോബർജ് അറിയിച്ചു.
