Thursday, November 27, 2025

ജിടിഎയിൽ മഞ്ഞുവീഴ്ചയും കാറ്റും: യാത്രക്കാർക്ക് മുന്നറിയിപ്പ്

ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ ഇന്ന് മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. വലിയ അളവിൽ മഞ്ഞ് പെയ്യില്ലെങ്കിലും, പെട്ടെന്നുള്ള കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കാരണം റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ടൊറൻ്റോയിൽ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നും രാത്രിയോടെ ഏകദേശം 4 സെൻ്റിമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതായും ഏജൻസി പറഞ്ഞു. ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റ് കാരണം ഒൻ്റാരിയോയുടെ മധ്യ-കിഴക്കൻ ഭാഗങ്ങളിൽ വൈദ്യുതി തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഡ്രൈവർമാർ അതിവേഗം മാറുന്ന കാലാവസ്ഥയ്ക്ക് തയ്യാറെടുക്കണമെന്ന് ഒ​ന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം കാലാവസ്ഥകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈദ്യുതി തടസ്സങ്ങൾ ഉണ്ടായാൽ ഉപയോഗിക്കാനായി ഭക്ഷണങ്ങളും, ഫ്ലാഷ്‌ലൈറ്റുകളും, ചാർജ് ചെയ്ത ഇലക്ട്രോണിക് ഉപകരണങ്ങളും കരുതണമെന്ന് ഹൈഡ്രോ വൺ മുന്നറിയിപ്പ് നൽകി. വാഹനത്തിൻ്റെ വിൻഡ്ഷീൽഡിലെ മഞ്ഞ് പൂർണ്ണമായും നീക്കം ചെയ്യാനും വാഷർ ഫ്ലൂയിഡ് നിറയ്ക്കാനും ഡ്രൈവർമാർക്ക് നിർദ്ദേശമുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!