വൻകൂവർ : വ്യാഴാഴ്ച പുലർച്ചെ വൻകൂവർ ദ്വീപിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. നവംബർ 27 വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെ നാനൈമോയുടെ തെക്കുകിഴക്കായി ട്വിലൈറ്റ് വേയ്ക്ക് സമീപമുള്ള ഗ്രാമപ്രദേശത്താണ് സെസ്ന 172 വിമാനം തകർന്നുവീണത്. നനൈമോ എയർപോർട്ടിൽ നിന്നും എട്ടു കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്.

അന്വേഷണം തുടരുകയാണ്. ബി.സി. കൊറോണേഴ്‌സ് സർവീസും ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഓഫ് കാനഡയും അന്വേഷണം നടത്തുമെന്ന് നാനൈമോ ആർസിഎംപി വക്താവ് ഷെറി വേഡ് അറിയിച്ചു.
