ഓട്ടവ : തിരക്കേറിയ അവധിക്കാല യാത്രാ സീസണിന് തൊട്ടുമുമ്പ് എയർ ട്രാൻസാറ്റ് പൈലറ്റുമാർ പണിമുടക്കിനൊരുങ്ങുന്നു. എഴുന്നൂറിലധികം എയർ ട്രാൻസാറ്റ് പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന എയർ ലൈൻ പൈലറ്റ്സ് അസോസിയേഷനിലെ 99% യൂണിയൻ പൈലറ്റുമാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തു.

കമ്പനിയുമായി പുതിയ കരാറിൽ എത്തിയില്ലെങ്കിൽ അടുത്ത ആഴ്ച തന്നെ പൈലറ്റുമാർ പണിമുടക്ക് ആരംഭിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. അതേസമയം പണിമുടക്ക് ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എയർ ട്രാൻസാറ്റ് വക്താവ് അറിയിച്ചു. ഇരു കക്ഷികൾക്കും ഒരുപോലെ പ്രയോജനകരമായ കരാറിൽ എത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. എയർലൈനും യൂണിയനും തമ്മിലുള്ള കരാർ ചർച്ച ജനുവരിയിൽ ആരംഭിച്ചു. നവംബർ 18 ന് ആരംഭിച്ച 21 ദിവസത്തെ കൂളിങ് ഓഫ് കാലയളവ് അവസാനിക്കാനിരിക്കെ ഇതുവരെ ഇരുപക്ഷവും ഒരു കരാറിൽ എത്തിയിട്ടില്ല.
