വാഷിങ്ടൺ : ഓറിഗനിൽ ട്രക്ക് ഇടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ വംശജനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. മൂന്നു വര്‍ഷം മുമ്പ് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ രാജീന്ദര്‍ കുമാര്‍(32) നെതിരേയാണ് കൊലക്കുറ്റം ചുമത്തി കേസ് എടുത്തത്. നവംബര്‍ 24-ന് രാത്രി ഡെസ്ച്യൂട്ട്‌സ് കൗണ്ടിയില്‍ ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വില്യം മൈക്ക കാര്‍ട്ടര്‍ (25), ജെന്നിഫര്‍ ലിന്‍ ലോവര്‍ (24) എന്നിവരാണ് മരിച്ചത്. കാര്‍ട്ടറും ലോവറും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

2022-ൽ അനധികൃതമായി യുഎസിൽ പ്രവേശിച്ചയാളാണെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സ്ഥിരീകരിച്ചു. ഇയാളെ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായാൽ ഉടൻ കസ്റ്റഡിയിൽ എടുക്കുന്നതിനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) ഡിറ്റൈനറും നൽകിയിട്ടുണ്ട്.
