Monday, February 9, 2026

നോർത്ത് യോർക്കിൽ രണ്ട് സ്ത്രീകൾക്ക് കുത്തേറ്റു

ടൊറൻ്റോ : നോർത്ത് യോർക്കിൽ രണ്ടു സ്ത്രീകൾക്ക് കുത്തേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കീൽ സ്ട്രീറ്റിലെ ഫിഞ്ച് അവന്യൂവിലുള്ള അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് സംഭവം. ഗുരുതര പരുക്കുകളോടെ ഇരുവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിനുള്ളിൽ പരസ്പരം പരിചയമുള്ള രണ്ട് സ്ത്രീകൾ തമ്മിൽ തർക്കം നടന്നതായി ഉദ്യോഗസ്ഥർ പറയുന്നു. തുടർന്നാണ് കത്തികുത്തുണ്ടായത്. ഇതിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!