ടൊറൻ്റോ : നഗരത്തിലെ ജംഗ്ഷൻ ഏരിയയിലുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ നിന്ന് വ്യാജ വയാഗ്ര, സിയാലിസ് ഗുളികകളും പിടിച്ചെടുത്തതായി ഹെൽത്ത് കാനഡ അറിയിച്ചു. 2466 സെൻ്റ് ക്ലെയർ അവന്യൂ വെസ്റ്റിലുള്ള റോക്കി കൺവീനിയൻസ് സ്റ്റോറിൽ നിന്നാണ് വ്യാജ ലൈംഗിക ഉത്തേജക ഗുളികകൾ കണ്ടെത്തിയത്.

ഈ വ്യാജ ഗുളികകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി നശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഈ ഉൽപ്പന്നം കഴിക്കുകയും ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നവർ ഉടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. കൂടാതെ ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം ഇത്തരം ഗുളികകൾ വാങ്ങണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. വയാഗ്രയുടെയും സിയാലിസിന്‍റെയും നിർമ്മാതാക്കൾ ഈ പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഹെൽത്ത് കാനഡ പറയുന്നു.
