Saturday, January 31, 2026

യുഎസ് ഓപ്പണിൽ പുതിയ റെക്കോർഡിട്ട് സമ്മർ മക്കിന്റോഷ്

ഓട്ടവ : ടൊയോട്ട യുഎസ് ഓപ്പൺ ചാംപ്യൻഷിപ്പിൽ പുതിയ റെക്കോർഡിട്ട് കാനഡയുടെ പ്രമുഖ നീന്തൽ താരവും മൂന്ന് തവണ ഒളിമ്പിക് ചാംപ്യനുമായ സമ്മർ മക്കിന്റോഷ്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിലാണ് മക്കിന്റോഷ് പുതിയ യുഎസ് ഓപ്പൺ റെക്കോർഡ് സ്ഥാപിച്ചത്. 3 മിനിറ്റ് 55.37 സെക്കൻഡിലാണ് താരം ഒന്നാമതെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ അമേരിക്കൻ താരം കാറ്റി ലെഡെക്കി (Katie Ledecky) സ്ഥാപിച്ച 3:56.81 എന്ന റെക്കോർഡാണ് മക്കിന്റോഷ് മറികടന്നത്. ടൊറന്റോ സ്വദേശിനിയായ മക്കിന്റോഷ്, കഴിഞ്ഞ ജൂണിൽ സ്ഥാപിച്ച സ്വന്തം ലോക റെക്കോർഡായ 3:54.18-നേക്കാൾ ഒരു സെക്കൻഡ് മാത്രം പിന്നിലാണ് ഫിനിഷ് ചെയ്തത്.

അടുത്ത എതിരാളിയായ അമേരിക്കയുടെ അന്ന പെപ്‌ലോവ്‌സ്‌കിയേക്കാൾ 15 സെക്കൻഡിലധികം മുന്നിലാണ് മക്കിന്റോഷ് മത്സരം പൂർത്തിയാക്കിയത് (സമയം: 4:10.55). അമേരിക്കയുടെ എമ്മ വെയന്റ് 4:11.25 സമയത്തോടെ മൂന്നാം സ്ഥാനത്തെത്തി. ചാംപ്യൻഷിപ്പ് ശനിയാഴ്ച വരെ തുടരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!