Saturday, March 14, 2026

മാനസികാരോഗ്യ കേസുകൾ കൂടുന്നു; യൂത്ത് ക്രൈസിസ് റെസ്‌പോൺസ് ടീമുമായി വിൻസർ പൊലീസ്

ടൊറ​ന്റോ : യുവാക്കളിലെ മാനസികാരോഗ്യ പ്രതിസന്ധികളോട് വേഗത്തിൽ പ്രതികരിക്കാനും പ്രത്യേക പിന്തുണ നൽകാനും ലക്ഷ്യമിടുന്ന യൂത്ത് ക്രൈസിസ് റെസ്‌പോൺസ് ടീമുമായി (YCRT) വിൻസർ പൊലീസ് സർവീസ്. ഫ്രണ്ട്‌ലൈൻ പൊലീസ് ഉദ്യോഗസ്ഥരെ ഹോട്ടൽ-ഡിയു ഗ്രേസ് ഹെൽത്ത്‌കെയറിന്റെ റീജിയണൽ ചിൽഡ്രൻസ് സെന്ററിലെ സോഷ്യൽ വർക്കറുമായി സഹകരിപ്പിച്ചാണ് ടീം പ്രവർത്തിക്കുക. 16 വയസ്സിന് താഴെയുള്ള യുവാക്കളുമായി ബന്ധപ്പെട്ട പ്രതിസന്ധി കോളുകളിലാകും ടീം പ്രതികരിക്കുക.

യുവാക്കൾ മാനസികാരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്ന സമയത്ത്, കൃത്യ സമയത്തുള്ള സഹായം അവരുടെ ജീവിതഗതി മാറ്റുമെന്ന് വിൻസർ പൊലീസ് മേധാവി ജേസൺ ക്രോളി പറഞ്ഞു. ഈ സംരംഭം വഴി സുരക്ഷിതമായി പ്രതിസന്ധികൾ നിയന്ത്രിക്കാനും, അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാനും, യുവാക്കളെയും കുടുംബങ്ങളെയും വേണ്ട പിന്തുണയിലേക്ക് വേഗത്തിൽ എത്തിക്കാനും സാധിക്കും.

2023-നും 2024-നും ഇടയിൽ യുവാക്കളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ 43 ശതമാനവും പ്രതിസന്ധി കോളുകൾ 29 ശതമാനവും വർധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 2.4 ലക്ഷം ഡോളറിന്റെ പ്രൊവിൻഷ്യൽ ഗ്രാൻ്റ് ഉപയോഗിച്ചാണ് അടുത്ത രണ്ട് വർഷത്തേക്ക് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!