Monday, March 9, 2026

PC ഫിനാൻഷ്യലിനെ സ്വന്തമാക്കി EQB: റിപ്പോർട്ട്

ഓട്ടവ: കാനഡയിലെ ഏഴാമത്തെ വലിയ ബാങ്കായ EQB, PC Financial-നെ ഏറ്റെടുക്കുന്നതായി. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കുന്ന നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലോബ്ലോസ് കമ്പനി ലിമിറ്റഡിൽ നിന്ന് ഏകദേശം 80 കോടി ഡോളറിനാണ് EQB പി.സി. ഫിനാൽഷ്യലിനെ ഏറ്റെടുക്കുന്നത്. ഈ ഇടപാടിൻ്റെ ഭാഗമായി, ലോബ്ലോയ്ക്ക് EQB-യുടെ ഏകദേശം 16 ശതമാനം ഓഹരികളും ലഭിക്കും.

ഈ കരാറിലൂടെ EQ ബാങ്കിൻ്റെ ഉപഭോക്തൃ അടിത്തറ ഏകദേശം 35 ലക്ഷമായി വർധിക്കും. അതിൽ രണ്ട് 20ലക്ഷത്തിലധികം സജീവമായ PC മാസ്റ്റർകാർഡ് ഉപയോക്താക്കളും ഉൾപ്പെടുന്നു. ഇതിലൂടെ, EQB-യുടെ നിലവിലുള്ള ആസ്തിയിലേക്ക് ഏകദേശം 580 കോടി ഡോളർ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തിലൂടെ തങ്ങളുടെ പ്രധാന പലചരക്ക്, റീട്ടെയിൽ ബിസിനസ്സുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലോബ്ലോയുടെ ലക്ഷ്യം. അതേസമയം PC ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ലോബ്ലോ അറിയിച്ചു.

പുതിയ നീക്കത്തിലൂടെ കനേഡിയൻ പൗരന്മാർക്ക് വേണ്ടി കൂടുതൽ ശക്തമായൊരു ഡിജിറ്റൽ ബാങ്കിങ് സംവിധാനം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് EQB-യുടെ സിഇഒ ആയ ചാഡ്‌വിക് വെസ്റ്റ്‌ലേക്ക് പറഞ്ഞു. PC Financial ഉപഭോക്താക്കൾക്ക് കാലക്രമേണ EQ Bank-ൻ്റെ ഓൺലൈൻ സേവിംഗ്സ്, ദൈനംദിന ബാങ്കിങ് ഉൽപ്പന്നങ്ങൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കും. കൂടാതെ EQ Bank ഉപഭോക്താക്കൾക്ക് PC Financial-ൻ്റെ ക്രെഡിറ്റ് കാർഡുകൾ, 180-ൽ അധികം ഇൻ-സ്റ്റോർ ബാങ്കിങ് പവലിയനുകൾ, കാനഡയിലുടനീളമുള്ള 600-ൽ അധികം എടിഎമ്മുകൾ എന്നിവയുടെ പ്രയോജനവും ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!