Tuesday, March 3, 2026

ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ഖത്തറും ഈജിപ്തും; വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടം ഉറപ്പാക്കണം

ഗാസ: ഇസ്രയേലിനോട് ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തറും ഈജിപ്തും. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഇരുരാജ്യങ്ങളും ഞായറാഴ്ച ഈ ആവശ്യം മുന്നോട്ടുവെച്ചത്. പലസ്തീനിന്റെ തീരദേശ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒരു അന്താരാഷ്ട്ര സ്ഥിരതാസേനയെ വേഗത്തില്‍ രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചചെയ്തുറപ്പിച്ച വെടിനിര്‍ത്തലിന്റെ മധ്യസ്ഥരെന്ന നിലയിലാണ് ഖത്തറും ഈജിപ്തും ഇസ്രയേലിനോട് സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ നടപടികളെക്കുറിച്ച് ഐക്യരാഷ്ട്രസഭ എന്നിവയുടെ പിന്തുണയോടെയുള്ള സമാധാന പദ്ധതിയില്‍ യുഎസ് വിശദീകരിച്ചിരുന്നു. സമാധാന പദ്ധതിയുടെ ഭാഗമായി ഗാസയിലെ പോരാട്ടം ഏറെക്കുറെ അവസാനിച്ച നിലയിലാണ്.

സമാധാന പദ്ധതിയുടെ ഭാഗമായുള്ള 20-പോയിന്റ് സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് പോകാന്‍ ഇരുപക്ഷവും ഇനിയും സമ്മതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഉടമ്പടി നിലവില്‍ പ്രതിസന്ധിയിലാണ്. പദ്ധതിയുടെ ഭാഗമായ, വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയുടെ അതിര്‍ത്തിക്കുള്ളില്‍ ‘മഞ്ഞ രേഖയ്ക്ക്’ പിന്നിലേക്ക് പിന്‍വാങ്ങണമെന്നും, ഹമാസ് തടവിലാക്കിയവരെ മോചിപ്പിക്കുകയും മരിച്ചവരുടെ അവശിഷ്ടങ്ങള്‍ കൈമാറണം എന്നതുമാണ് പ്രധാന വ്യവസ്ഥകള്‍.

ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയത്. എന്നാല്‍ രണ്ടാം ഘട്ടത്തിന്റെ നടപ്പാക്കല്‍ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ്. ഹമാസിന്റെ നിരായുധീകരണം ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ നടപ്പാക്കല്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. 20-പോയിന്റ് സമാധാന പദ്ധതി അനുസരിച്ച്, ഹമാസ് നിരായുധീകരണം നടത്തേണ്ടതാണ്. ആയുധങ്ങള്‍ ഉപേക്ഷിക്കുന്ന അംഗങ്ങള്‍ക്ക് ഗാസ വിടാന്‍ അനുമതിയുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!