ഓട്ടവ: ടെക്സസിൽ നടന്ന യുഎസ് ഓപ്പണിൽ വനിതകളുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ ഇവന്റ് റെക്കോർഡ് സ്ഥാപിച്ച് കാനഡയുടെ പ്രമുഖ നീന്തൽ താരവും ഒളിമ്പിക് ചാംപ്യനുമായ സമ്മർ മക്കിന്റോഷ്. രണ്ട് മിനിറ്റ് 2.62 സെക്കൻഡിനുള്ളിലാണ് താരം ഒന്നാമതെത്തിയത്.

200 മീറ്റർ ബട്ടർഫ്ലൈയിൽ മൂന്ന് തവണ ലോക ചാമ്പ്യനായ മക്കിന്റോഷ് വ്യാഴാഴ്ച നടന്ന 400 മീറ്റർ ഫ്രീസ്റ്റൈലിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ (57.01) വെങ്കല മെഡലും 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ (1:01.62) ഏഴാം സ്ഥാനവും മക്കിന്റോഷ് നേടിയിരുന്നു.
