റെജൈന : വർധിച്ചുവരുന്ന പ്രവർത്തന ചെലവുകളും ഫണ്ടിങ് വിടവും കാരണം സ്നോമൊബൈൽ രജിസ്ട്രേഷൻ ഫീസ് കുത്തനെ വർധിപ്പിച്ച് സസ്കാച്വാൻ സ്നോമൊബൈൽ അസോസിയേഷൻ (എസ്എസ്എ).ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് ഫീസിൽ വർധനവ് വരുത്തുന്നത്. 110 കനേഡിയൻ ഡോളറായിരുന്ന പഴയ ഫീസിൽ നിന്ന് 150 കനേഡിയൻ ഡോളറായാണ് കൂട്ടിയത്. പാതകളുടെ അറ്റകുറ്റപ്പണികൾ, ഗ്രൂമിങ് (Grooming), സുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ വർധിച്ചുവരുന്ന ചിലവുകൾ നികത്തുന്നതിനാണ് വർധന.

പുതിയ ഫീസിലൂടെ ലഭിക്കുന്ന വരുമാനം, പ്രാദേശിക സ്നോമൊബൈൽ ക്ലബ്ബുകൾക്ക് ട്രെയിലുകൾ പരിപാലിക്കുന്നതിനുള്ള അടിസ്ഥാന ഫണ്ടിങ് ഉറപ്പാക്കാൻ സഹായിക്കും. രജിസ്ട്രേഷൻ ഫീസിൻ്റെ 80 ശതമാനത്തിലധികം തുകയും പ്രാദേശിക ക്ലബ്ബുകൾക്ക് തന്നെയാണ് കൈമാറുന്നതെന്നും SSA പറയുന്നു.
