Monday, December 8, 2025

G7 ഡിജിറ്റൽ മന്ത്രിമാരുടെ യോഗം ഈ ആഴ്ച മൺട്രിയോളിൽ; എഐ പ്രധാന അജണ്ടയാകും

മൺട്രിയോൾ : G7 രാജ്യങ്ങളിലെ വ്യവസായ, ഡിജിറ്റൽ മന്ത്രിമാരുടെ യോഗം ഈ ആഴ്ച മൺട്രിയോളിൽ നടക്കും. കാനഡയ്ക്ക് ഈ വർഷം G7 അധ്യക്ഷ സ്ഥാനം ലഭിച്ചതിൻ്റെ ഭാഗമായാണ് ഈ ദ്വിദിന സമ്മേളനം. യോഗത്തിൻ്റെ പ്രധാന അജണ്ട ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ആയിരിക്കുമെന്നാണ് സൂചന. എഐ അടക്കമുള്ള സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന സാഹചര്യത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും അത്യന്താപേക്ഷിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ സാങ്കേതികവിദ്യ, സാമ്പത്തിക മത്സരശേഷി പോലുള്ള വലിയ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, യോ​ഗത്തിലെ ചർച്ച പകുതി സമയവും എഐ വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം നൽകുക. എഐ നിയന്ത്രണങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്ന യൂറോപ്യൻ യൂണിയനും (EU), നിയന്ത്രണങ്ങളെ എതിർക്കുന്ന അമേരിക്കയും തമ്മിൽ സമന്വയമുണ്ടാക്കാൻ കാനഡക്ക് ഈ യോഗത്തിലൂടെ സാധിക്കും. പൊതുസേവനങ്ങളിലും ചെറുകിട വ്യാപാരങ്ങളിലും എഐ ഉപയോഗം വർധിപ്പിക്കാൻ G7 രാജ്യങ്ങൾ പ്രതിജ്ഞാബദ്ധരാണ്. എഐ സാങ്കേതികവിദ്യകളുടെ പരസ്പര പ്രവർത്തനക്ഷമത ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിൽ കാനഡക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!