Monday, December 8, 2025

കാനഡയിൽ അന്ധതയുള്ളവർക്ക് സൗജന്യ തപാൽ സേവനം നിർത്തലാക്കുന്നു; ബജറ്റ് ബില്ലിൽ ഭേദഗതി

ഓട്ടവ : കാനഡയിൽ അന്ധതയുള്ള ആളുകൾക്ക് സൗജന്യമായി വായനാ സാമഗ്രികൾ അയക്കുന്ന സേവനം നിർത്തലാക്കാൻ നീക്കം തുടങ്ങി ഫെഡറൽ സർക്കാർ. സൗജന്യ സേവനം അനുവദിക്കുന്ന നിലവിലെ നിയമം റദ്ദാക്കാൻ, ബജറ്റ് ബില്ലായ C-15 ലെ ഭേദഗതി ലക്ഷ്യമിടുന്നു. ഈ മാറ്റം നിലവിൽ വന്നാൽ, സെൻ്റർ ഫോർ ഇക്വിറ്റബിൾ ലൈബ്രറി ആക്സസ് (സിഇഎൽഎ) പോലുള്ള സംഘടനകൾക്ക് പ്രതിവർഷം 5 ലക്ഷം ഡോളർ മുതൽ 1 ലക്ഷം ഡോളർ വരെ തപാൽ ചാർജ്ജ് നൽകേണ്ടി വരും. ഇത് താങ്ങാൻ കഴിയാത്തതിനാൽ തങ്ങൾക്ക് ഈ സേവനം നിർത്തലാക്കേണ്ടിവരുമെന്ന് സിഇഎൽഎ വ്യക്തമാക്കി.

കാനഡയിലെ 15 ലക്ഷം ആളുകളെ ബാധിക്കുന്ന ഈ സേവനം, വിദൂര സ്ഥലങ്ങളിലുള്ളവർക്ക് ഒരു വരമാന മാർ​ഗമാണ്. യുഎൻ ഉടമ്പടി പ്രകാരം കാനഡ പാലിക്കേണ്ട മാനുഷിക ബാധ്യതയാണിത്. ഈ നിർണായക മാറ്റം ബജറ്റ് ബില്ലിൽ ഒളിപ്പിച്ചത് ആശങ്കാജനകമാണെന്നും, ഇത് മനുഷ്യവകാശങ്ങൾക്കും സമത്വത്തിനും എതിരാണെന്നും സിഇഎൽഎ പറയുന്നു. എന്നാൽ, കാനഡ പോസ്റ്റിൻ്റെ ധനകാര്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ സൗജന്യ സേവനം നിർത്തലാക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, ഭേദഗതി നിയമമാകാതിരിക്കാൻ പാർലമെൻ്റംഗങ്ങളെ സമീപിക്കാനുള്ള ശ്രമത്തിലാണ് വിവിധ സംഘടനകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!