ഹാലിഫാക്സ്: വേവർലി റോഡ് പ്രദേശത്തെ കുടിവെള്ളം സുരക്ഷിതമാണെന്ന് ഹാലിഫാക്സ് വാട്ടർ അറിയിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശം യൂട്ടിലിറ്റി പിൻവലിച്ചു. ഡാർട്ട്മൗത്തിലെ വേവർലി റോഡിൽ ശനിയാഴ്ച പ്രധാന ജലവിതരണ പൈപ്പ് തകരാറിലായതിനെ തുടർന്ന് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാൻ യൂട്ടിലിറ്റി നിർദ്ദേശിച്ചിരുന്നു.
എല്ലാ കുടിവെള്ള സാമ്പിളുകളും നോവസ്കോഷ എൻവയൺമെന്റ് കാനഡ, ക്ലൈമറ്റ് ചേഞ്ച് (NSECC), മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് (MOH) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പരിശോധനാ ഫലങ്ങൾ സ്ഥിരീകരിക്കുന്നതായി യൂട്ടിലിറ്റി അറിയിച്ചു.

ഹാലിഫാക്സ് വാട്ടറിന്റെ കണക്കനുസരിച്ച്, ഏകദേശം 2,000 ഉപഭോക്താക്കൾ ഈ നിർദ്ദേശത്തിന് കീഴിലായിരുന്നു. വേവർലി റോഡ്, സ്പൈഡർ ലേക്ക്, മാണ്ടഗ്യു റോഡ്, കീസ്റ്റോൺ വില്ലേജ്, പോർട്ട് വാലസ്, മാണ്ടബെല്ലോ, ക്രെയ്ഗ് വുഡ് എസ്റ്റേറ്റ്സ്, അവന്യൂ ഡു പോർട്ടേജ് തുടങ്ങിയ സമീപ പ്രദേശങ്ങളിലുള്ള ആളുകളെയാണ് ഇത് ബാധിച്ചിരുന്നത്.
