ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖിൽ മായ മണികണ്ഠൻ (33) ആണ് മരിച്ചത്. ഓക്സ്ഫഡ് ആശുപത്രിയിൽ മൂന്ന് വർഷമായി ഒ.ഡി.പി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ടോയ്‌ലറ്റിലേക്ക് പോകും വഴി കുഴഞ്ഞുവീണ അഖിലിന് പെട്ടെന്ന് തന്നെ പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ല്ലെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ: ആതിര ലീന വിജയ്, ആറു വയസ്സുള്ള അഥവ് കൃഷ്ണ അഖിൽ ഏക മകനാണ്. അഖിലിന്റെ അപ്രതീക്ഷിതമായ വേർപാടിൽ പകച്ചുപോയ കുടുംബത്തെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനും ഓക്സ്ഫഡിലെ മലയാളി സുഹൃത്തുക്കൾ പിന്തുണയുമായി കൂടെയുണ്ട്.
Updated:
യു.കെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Advertisement
Stay Connected
Must Read
Related News
