കാല്‍ഗറി : നോർത്ത് ഈസ്റ്റ് കാൽഗറിയിൽ സിട്രെയിൻ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ബുധനാഴ്ച വൈകുന്നേരം ഏഴരയോടെ റണ്ടിൽ സ്റ്റേഷന് സമീപമുള്ള 36 സ്ട്രീറ്റിലെ 26 അവന്യൂവിലുള്ള ഇന്‍റർസെക്ഷനിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.

അന്വേഷണത്തിനായി 36 സ്ട്രീറ്റിലെ 26 അവന്യൂവിന്‍റെ ഇന്‍റർസെക്ഷൻ മണിക്കൂറുകളോളം അടച്ചിട്ടു. യാത്രക്കാരെ സഹായിക്കുന്നതിനായി റണ്ടിൽ, വൈറ്റ്ഹോൺ, മാൾബറോ സ്റ്റേഷനുകളിൽ സർവീസ് നടത്താൻ ഷട്ടിൽ ബസുകൾ ഒരുക്കിയിരുന്നു. അപകടത്തെ തുടർന്ന് റെഡ് ലൈൻ ട്രെയിനുകൾ റണ്ടിൽ സ്റ്റേഷനിൽ നിർത്തുന്നില്ലെന്ന് കാൽഗറി ട്രാൻസിറ്റ് അറിയിച്ചിരുന്നു.
