എഡ്മിന്റൻ : ക്രിസ്മസിനായി വിശ്വാസികളെ ഒരുക്കുന്ന ‘മംഗളവാര്‍ത്ത’ ധ്യാനം എഡ്മിന്റൻ സെൻ്റ് അല്‍ഫോന്‍സാ സിറോ മലബാര്‍ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇന്ന് ആരംഭിക്കും. ബ്രദര്‍ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കള്‍ച്ചര്‍ മിനിസ്ട്രി ടീം നയിക്കുന്ന ത്രിദിന ധ്യാനം ഡിസംബർ 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് നടക്കുക.

ഡിസംബർ 12-ന് വൈകിട്ട് അഞ്ച് മണി മുതല്‍ ഒമ്പത് വരെയും,13-നും 14-നും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലര വരെയുമാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിശ്വാസികളും മംഗളവാര്‍ത്ത ക്രിസ്മസ് ഒരുക്ക ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് വികാരി ഫാ. ജേക്കബ് എടക്കളത്തൂര്‍ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫാ. ജേക്കബ് എടക്കളത്തൂര്‍ (വികാരി): +1 519 851 9000, ഫാ. ബിജു നിരപ്പേല്‍ (അസി. വികാരി): +1 587 930 7489.
