Wednesday, May 6, 2026

വാഹന ഇൻഷുറൻസ് പ്രീമിയം വർധനയ്ക്ക് കമ്പനികൾ; വാഹന ഉടമകൾ ആശങ്കയിൽ

ഓട്ടവ : വാഹന ഉടമകൾക്ക് ആശങ്ക സൃഷ്ടിച്ച് കാനഡയിൽ അടുത്ത വർഷം വാഹന ഇൻഷുറൻസ് പ്രീമിയം വർധിക്കുമെന്ന് റിപ്പോർട്ട്. നിരക്ക് വർധന പുതിയതും നിലവിലുള്ളതുമായ വാഹന ഉടമകൾക്ക് അധിക സാമ്പത്തിക ഭാരമായി മാറും. അപകടങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാര ക്ലെയിമുകൾ, വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വില വർധന, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുള്ള വർധിച്ച ചെലവ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ നഷ്ടം നികത്തുന്നതിനും സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനും പ്രീമിയം നിരക്ക് വർധന മാത്രമാണ് പോംവഴിയെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു.

2026-ൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം വാഹന വിപണിയിലും സാമ്പത്തിക രംഗത്തും പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹന ഇൻഷുറൻസിൻ്റെ പ്രാധാന്യം കുറയ്ക്കുന്നതിന് പകരം, കൂടുതൽ വിവേകത്തോടെ ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!