Friday, December 19, 2025

അതിജീവിതയ്‌ക്ക്‌ പൂർണ പിന്തുണയുമായി മഞ്ജുവാര്യർ; ”ആസൂത്രണം ചെയ്‌തവർ, അത്‌ ആരായാലും ശിക്ഷിക്കപ്പെടണം”

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധിക്ക്‌ പിന്നാലെ പ്രതികരണവുമായി മഞ്ജുവാര്യർ. സോഷ്യൽ മീഡിയയിലാണ്‌ മഞ്ജു നീതി പൂർണമായും നടപ്പായി എന്ന് പറയാൻ ആവില്ലെന്ന പ്രതികരണവുമായി എത്തിയത്‌.

കുറിപ്പ്‌ ഇങ്ങനെ
ബഹുമാനപ്പെട്ട കോടതിയോട്‌ ആദരവുണ്ട്‌. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്.

അവർ
കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമ സംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതുകൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക്
തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.
അന്നും, ഇന്നും, എന്നും അവൾക്കൊപ്പം

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!