Wednesday, March 18, 2026

ചില്ലിവാക്കിൽ മരക്കൊമ്പ് വീണ് യുവതി മരിച്ചു

വൻകൂവർ : ശക്തമായ കാറ്റിൽ ചില്ലിവാക്ക് ഐലൻഡ് 22 റീജനൽ പാർക്കിൽ മരക്കൊമ്പ് വീണ് യുവതി മരിച്ചതായി ആർ‌സി‌എം‌പി അറിയിച്ചു. ചില്ലിവാക്ക് സ്വദേശിനിയായ 27 വയസ്സുള്ള യുവതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ തന്‍റെ രണ്ട് കുട്ടികളുമായി പാർക്കിൽ നടക്കുമ്പോളാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടികൾക്ക് പരുക്കേറ്റിട്ടില്ല.

യുവതിയുടെ മരണത്തിൽ ബി‌സി കൊറോണേഴ്‌സ് സർവീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ചില്ലിവാക്കിൽ മണിക്കൂറിൽ 66 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!