Friday, December 19, 2025

ക്രിസ്മസ് പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂട്ട അവധി പ്രഖ്യാപിച്ച് ട്രംപ്; അപൂര്‍വം

വാഷിങ്ടണ്‍: അമേരിക്കയില്‍ ഫെഡറല്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 24, 26 തീയതികളില്‍ കൂടി അവധി പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. ക്രിസ്മസ് പ്രമാണിച്ചാണ് ട്രംപിന്റെ നീക്കം. ഇതോടെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ഇത് അസാധാരണ നടപടിയാണ്.

ഡിസംബര്‍ 24 ചൊവ്വാഴ്ചയും ഡിസംബര്‍ 26 വ്യാഴാഴ്ചയുമാണ് ഫെഡറല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലുള്ള ഡിസംബര്‍ 25 ക്രിസ്മസ് ദിനം നിലവില്‍ തന്നെ പൊതുഅവധിയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനും യാത്രകള്‍ ചെയ്യാനും ജനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

അമേരിക്കയില്‍ ക്രിസ്മസിനോടനുബന്ധിച്ച് രണ്ട് ദിവസം കൂടി ഫെഡറല്‍ അവധി പ്രഖ്യാപിക്കുന്നത് അസാധാരണമാണ്. സാധാരണയായി പ്രസിഡന്റുമാര്‍ ക്രിസ്മസ് തലേന്ന് അവധി നല്‍കാറുണ്ട്. എന്നാല്‍ ക്രിസ്മസ് കഴിഞ്ഞുള്ള ദിവസവും അവധി നല്‍കുന്നത് വളരെ അപൂര്‍വമാണ്. ട്രംപ് ഇതിനുമുന്‍പ് 2018, 2019, 2020 വര്‍ഷങ്ങളില്‍ ക്രിസ്മസ് തലേന്ന് അവധി നല്‍കിയിരുന്നു. മുന്‍ പ്രസിഡന്റ് ജോ ബൈഡനും 2024ല്‍ ക്രിസ്മസ് തലേന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയിലെ സൈനികര്‍ക്ക് ‘വാരിയര്‍ ഡിവിഡന്റ്’ എന്ന പേരില്‍ ക്രിസ്മസ് ബോണസായി 1776 ഡോളര്‍ വീതം നല്‍കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫെഡറല്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന അവധി പ്രഖ്യാപനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!