ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൽട്ടൺ, ഹാമിൽട്ടൺ, ദുർഹം, നയാഗ്ര എന്നിവിടങ്ങളിൽ താപനില പൂജ്യത്തിന് താഴെയായി കുറയും. ഇന്ന് രാവിലെ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുകയും കാറ്റ് രാത്രി വരെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ശക്തമായ കാറ്റ് പ്രാദേശികമായി വൈദ്യുതി തടസ്സത്തിന് കാരണമാകും.

ശക്തമായ കാറ്റും മഞ്ഞുമൂടിയ അവസ്ഥയും ചിലപ്പോൾ യാത്രയെ ബാധിക്കും. റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ, മറ്റ് പ്രതലങ്ങൾ എന്നിവ പ്രത്യേകിച്ച് രാവിലെ മഞ്ഞുമൂടിയതും വഴുക്കലുള്ളതുമായിരിക്കും. നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.
