ടൊറൻ്റോ : വെല്ലണ്ട് പ്രദേശത്ത് വെടിവെപ്പ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നയാഗ്ര പൊലീസ്. വെള്ളിയാഴ്ച രാവിലെ പ്ലൈമൗത്ത് റോഡിനും ലിങ്കൺ സ്ട്രീറ്റിനും സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ നയാഗ്ര പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റു.

വെല്ലണ്ട് ആശുപത്രിയും തൊട്ടടുത്ത പ്രദേശത്തെ ഒന്നിലധികം സ്കൂളുകളും ലോക്ക്ഡൗൺ ഉത്തരവിന് കീഴിലാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് കനത്ത പൊലീസ് സന്നാഹമുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
