ടൊറന്റോ : സാൽമൊണെല്ല ആശങ്കയെ തുടർന്ന് ഒന്റാരിയോയിൽ വിറ്റഴിച്ച നട്ട്സ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ആർണീസ് ഓൾ നാച്ചുറൽ റോ മിക്‌സ് നട്ട്‌സ്, ആർണീസ് സ്വീറ്റ് ആൻഡ് സാവറി മിക്‌സ് എന്നീ രണ്ട് ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങൾ നവംബർ 1 മുതൽ ഡിസംബർ 2 വരെ ബാരി, ബ്രാംപ്ടൺ, വോൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വിറ്റഴിച്ചതായി ഫെഡറൽ ഏജൻസി പറയുന്നു.

പരിശോധനയുടെ ഫലമായാണ് തിരിച്ചുവിളി ആരംഭിച്ചതെന്നും, ഈ ഉൽപ്പന്നം വാങ്ങിയ ഉപഭോക്താക്കൾ അവ സ്റ്റോറിലേക്ക് തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും ഏജൻസി നിർദ്ദേശിച്ചു. നിലവിൽ തിരിച്ചുവിളിച്ച നട്ട്സ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു അസുഖങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും CFIA പറയുന്നു.
