Saturday, December 20, 2025

നോവസ്കോഷയിൽ ഹീറ്റ് പമ്പ് റീബേറ്റ് നിർത്തലാക്കാൻ ഫെഡറൽ സർക്കാർ

ഹാലിഫാക്സ് : നോവസ്കോഷ നിവാസികൾക്ക് ഓയിൽ ഹീറ്റിങ് സംവിധാനത്തിൽ നിന്ന് ഹീറ്റ് പമ്പുകളിലേക്ക് മാറുന്നതിനായി നൽകിവന്നിരുന്ന ധനസഹായം (OHPA) നിർത്തലാക്കി ഫെഡറൽ സർക്കാർ. 15,000 ഡോളർ വരെ ലഭിച്ചിരുന്ന സബ്‌സിഡി പദ്ധതി പ്രവിശ്യയിൽ വൻ വിജയമായതിനെത്തുടർന്ന് അനുവദിച്ച തുക പൂർണ്ണമായും വിനിയോഗിച്ചതിനാലാണ് നടപടി. കാനഡയിലെ മറ്റ് പ്രവിശ്യകളിൽ 2027 വരെ ഈ പദ്ധതി തുടരുമെങ്കിലും നോവസ്കോഷയിൽ അടുത്ത വർഷം ആദ്യം തന്നെ ഇത് അവസാനിക്കും. നിലവിൽ അപേക്ഷിക്കാത്തവർക്കായി വരും ആഴ്ചകളിൽ വെയ്റ്റിങ് ലിസ്റ്റ് തയ്യാറാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഫെഡറൽ സഹായം അവസാനിക്കുമെങ്കിലും, പ്രവിശ്യാ സർക്കാറിന് കീഴിലുള്ള മറ്റ് ധനസഹായ പദ്ധതികൾ നോവസ്കോഷയിൽ തുടരും. കുറഞ്ഞ വരുമാനമുള്ളവർക്ക് ‘ഹോം വാമിങ്’ (HomeWarming) പദ്ധതിയിലൂടെ സൗജന്യമായി ഹീറ്റ് പമ്പുകൾ സ്ഥാപിക്കാനും, ഇടത്തരം വരുമാനക്കാർക്ക് മറ്റ് പ്രവിശ്യാ പദ്ധതികൾ വഴി സബ്‌സിഡി നേടാനും സാധിക്കും. ഊർജ്ജ ദാരിദ്ര്യം നേരിടുന്ന നോവസ്കോഷയിലെ ജനങ്ങൾക്ക് ഹീറ്റ് പമ്പുകൾ വലിയ ആശ്വാസമായിരുന്നുവെന്നും, ഫെഡറൽ ഫണ്ട് നിർത്തലാക്കുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്നും മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!