ഷാർലെറ്റ്ടൗൺ : ഈ വർഷത്തെ അവസാന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പിൽ സ്‌കിൽഡ് വർക്കേഴ്സിനെയും വിദേശ ബിരുദധാരികൾക്കും ഇൻവിറ്റേഷൻ നൽകി പ്രിൻസ് എഡ്വേഡ് ഐലൻഡ്. ഡിസംബർ 15-ന് നടന്ന പ്രിൻസ് എഡ്വേഡ് ഐലൻഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PEI PNP) പ്രോഗ്രാം നറുക്കെടുപ്പിൽ ആകെ 166 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. പ്രവിശ്യയ്ക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന തൊഴിലുകളിലും മുൻഗണനാ മേഖലകളിലും ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഈ നറുക്കെടുപ്പിൽ മുൻഗണന നൽകി. ലേബർ ഇംപാക്റ്റ് കാറ്റഗറി, PEI എക്സ്പ്രസ് എൻട്രി കാറ്റഗറി എന്നീ രണ്ട് പ്രവിശ്യാ ഇമിഗ്രേഷൻ പാത്ത് വേയിലൂടെയാണ് ഈ നറുക്കെടുപ്പ് നടന്നത്.

ഈ വർഷം പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നടന്ന ഏകദേശം 62% നറുക്കെടുപ്പുകളിലും സ്‌കിൽഡ് വർക്കേഴ്സിനെയും വിദേശ ബിരുദധാരികളെയുമാണ് പരിഗണിച്ചത്. PEI ഈ വർഷം ഓരോ മാസവും നറുക്കെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ, ഒരിക്കൽ മാത്രം ഇതിൽ നിന്നും മാറ്റം വരുത്തി ഒക്ടോബർ 17-ന് നടന്ന നറുക്കെടുപ്പിന് ശേഷം ഒക്ടോബർ 27-ന് ഒരു സർപ്രൈസ് നറുക്കെടുപ്പ് നടത്തി. 2025-ൽ PEI PNP ആകെ പതിമൂന്ന് നറുക്കെടുപ്പുകൾ നടത്തി, അതിലൂടെ പ്രവിശ്യാ നാമനിർദ്ദേശത്തിനായി 1,596 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ലേബർ ഇംപാക്റ്റ്, എക്സ്പ്രസ് എൻട്രി കാറ്റഗറി വഴി മാത്രമാണ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിച്ചത്.
