Saturday, December 20, 2025

സ്കാർബറോ സെൻ്റ് തോമസ് ദേവാലയം ഇനി തീർത്ഥാടന കേന്ദ്രം

മിസ്സിസാഗ: സ്കാർബ്റോ സെൻ്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോന ദേവാലയത്തെ രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ഡിസംബർ 19-ന് സ്കാർബ്റോയിലെ സെൻ്റ് തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ മിസ്സിസാഗ സീറോ മലബാർ കത്തോലിക്ക രൂപത മെത്രാൻ മാർ ജോസ് കല്ലുവേലിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇറ്റലിയിലെ ഓർത്തോണ കത്തീഡ്രലിൽ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് (ഫസ്റ്റ്-ക്ലാസ് തിരുശേഷിപ്പ്) സെപ്റ്റംബറിൽ മേജർ ആർച്ച്ബിഷപ്പ് മാർ റഫയൽ തട്ടിൽ ഫൊറോന ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരുന്നു. വിശുദ്ധ തോമശ്ലീഹായുടെ സാന്നിധ്യമുള്ള ഈ ദേവാലയം കാനഡയിലെ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനുമുള്ള പ്രധാന കേന്ദ്രമായി മാറും.

1980-കളിൽ സ്ഥാപിതമായ ഈ ദേവാലയം കാനഡയിലെ ആദ്യകാല സീറോ മലബാർ സമൂഹങ്ങളിൽ ഒന്നാണ്. തീർത്ഥാടന കേന്ദ്രമായി ഉയർത്തപ്പെട്ടതോടെ ഇനി മുതൽ അനുദിന വിശുദ്ധ കുർബ്ബാന, ആരാധന, ജപമാല പ്രദക്ഷിണം, യാമപ്രാർത്ഥനകൾ, വിശുദ്ധ തോമശ്ലീഹായോടുള്ള നൊവേന, ധ്യാനങ്ങൾ, മതബോധന ക്ലാസുകൾ , നേതൃപരിശീലനങ്ങൾ, സാമൂഹ്യ – സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും.

സീറോ മലബാർ സഭയുടെ പൈതൃകവും വിശ്വാസവും കാനഡയിൽ വളർത്തുന്നതിൽ ഈ പ്രഖ്യാപനം ഒരു നാഴികക്കല്ലായിരിക്കുമെന്ന് മാർ ജോസ് കല്ലുവേലിൽ പറഞ്ഞു. വികാരി ജനറൽ ഫാ. പത്രോസ് ചമ്പക്കര, ഫൊറോന വികാരി ഫാ. ബൈജു ചാക്കേരി, സഹവികാരി ഫാ. സുനിൽ ചെറുശ്ശേരിൽ തുടങ്ങി നിരവധി വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!