അബോട്ട്‌സ്‌ഫോർഡ് : കഴിഞ്ഞ ബുധനാഴ്ച നഗരത്തിലെ വ്യാപാരസ്ഥാപനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തതായി അബോട്ട്‌സ്‌ഫോർഡ് പൊലീസ് (AbbyPD) അറിയിച്ചു. ഡിസംബർ 17 ന് രാത്രി 10:43 ഓടെ, കിങ് റോഡിലെ 31000 ബ്ലോക്കിലുള്ള സ്ഥാപനത്തിന് നേരെയാണ് വെടിവെപ്പ് നടന്നത്. അടുത്ത ദിവസം, സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജൻ ഗുർസേവക് സിങ് (22) നെ അറസ്റ്റ് ചെയ്തതായി AbbyPD റിപ്പോർട്ട് ചെയ്തു. ഗുർസേവക് പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഡിസംബർ 23 ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.

പ്രവിശ്യാ, ഫെഡറൽ അധികൃതരുമായി സഹകരിച്ചും പ്രോജക്റ്റ് ഡിസ്‌എൻഗേജ് വഴിയും ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുന്നുണ്ടെന്ന് AbbyPD അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ആബിപിഡിയുടെ ടാസ്‌ക് ഫോഴ്‌സിനെ 604-859-5225 എന്ന നമ്പറിൽ ബന്ധപ്പെടണം.
