ഹാലിഫാക്സ് : ശക്തമായ കാറ്റ് വീശിയതോടെ മാരിടൈംസിലുടനീളമുള്ള വൈദ്യുതി ജീവനക്കാർ ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തിരക്കിലാണ്. ഉച്ചക്ക് ഒന്നര വരെ നോവസ്കോഷയിൽ 48,704 ഉപയോക്താക്കളും പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 1,290 ഉപയോക്താക്കളും വൈദ്യുത തടസ്സം നേരിടുന്നുണ്ട്. അതേസമയം ന്യൂബ്രൺസ്വിക്കിൽ 56,245 ഉപയോക്താക്കൾ ഇരുട്ടിലാണ്.

എല്ലാ ഉപയോക്താക്കൾക്കും വൈദ്യുതി പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് എൻബി പവർ വക്താവ് എലിസബത്ത് ഫ്രേസർ അറിയിച്ചു. അടിയന്തരമായി തടസ്സങ്ങൾ നീക്കേണ്ട മേഖലയിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പൊട്ടിവീണ വൈദ്യുതി ലൈനുകൾ, ട്രാൻസ്‌ഫോർമറുകൾ, മരങ്ങൾ തുടങ്ങിയവയിൽ നിന്നും സുരക്ഷിത അകലം പാലിക്കണമെന്നും എലിസബത്ത് ഫ്രേസർ അഭ്യർത്ഥിച്ചു.
