Sunday, December 21, 2025

നോവസ്കോഷയിൽ സെന്റ് എഫ്രേം പള്ളിയിൽ കരോൾ സന്ദർശനത്തിന് സമാപനം

ഹാലിഫാക്സ്: നോവസ്കോഷയിലെ സിഡ്നി സെന്റ് എഫ്രേം സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ ക്രിസ്മസിനോടനുബന്ധിച്ച് വീടുകളിൽ കരോൾ സന്ദർശനം നടത്തി. ഡിസംബർ 14, 20 തീയതികളിലായാണ് ഇടവകാംഗങ്ങളുടെ വീടുകളിൽ കരോൾ ടീം എത്തിയത്. കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ നടന്ന സന്ദർശനം ഡിസംബർ 20-ന് വിജയകരമായി സമാപിച്ചു.

ഡിസംബർ 14-ന് പള്ളിയുടെ വാർഷികാഘോഷങ്ങളും വിപുലമായ പരിപാടികളോടെ നടന്നു. വികാരി ഫാ. എൽദോസ് കാക്കാടൻ വിശുദ്ധ കുർബാന അർപ്പിക്കുകയും തുടർന്ന് കേക്ക് മുറിച്ചും സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളോടെയും വാർഷികം ആഘോഷിച്ചു. ആഘോഷങ്ങൾക്കും സ്നേഹവിരുന്നിനും ശേഷമാണ് ഫാ. എൽദോസ് കാക്കാടന്റെ സാന്നിധ്യത്തിൽ ഈ വർഷത്തെ കരോൾ സന്ദർശനത്തിന് തുടക്കം കുറിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!