Sunday, December 21, 2025

ഹാലിഫാക്സിൽ യാത്രകൾ ഇനിയേറെ സുരക്ഷിതം; ഊബറിന് എതിരാളിയായി ‘Lyft’

ഹാലിഫാക്സ്: ന​ഗരത്തിൽ യാത്രക്കാർക്ക് പുതിയൊരു യാത്രാമാർഗ്ഗവുമായി പ്രമുഖ കമ്പനി Lyft പ്രവർത്തനം ആരംഭിച്ചു. ഡിസംബർ 16-നാണ് നഗരത്തിൽ ഈ റൈഡ്ഷെയറിംഗ് സേവനം ഔദ്യോഗികമായി തുടങ്ങിയത്. അവധിക്കാലത്ത് മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയാൻ പൊലീസ് കർശന പരിശോധന നടത്തുന്ന സാഹചര്യത്തിൽ, സുരക്ഷിതമായി വീട്ടിലെത്താൻ Lyft യാത്രക്കാർക്ക് വലിയ സഹായമാകും. ഹാലിഫാക്സിനു പുറമെ റെജൈന, സാസ്കറ്റൂൺ എന്നിവിടങ്ങളിലും ലിഫ്റ്റ് ഉടൻ ലഭ്യമാകും.

നിലവിൽ ഹാലിഫാക്സിലുള്ള ‘ഊബർ’ (Uber) സർവീസിന് ലിഫ്റ്റിന്റെ വരവ് വലിയൊരു മത്സരമാകും. 2020 മുതൽ ഊബർ മാത്രമായിരുന്നു നഗരത്തിലെ പ്രധാന റൈഡ്ഷെയറിംഗ് സേവനം. പുതിയ കമ്പനി കൂടി എത്തുന്നതോടെ ടാക്സിക്ക് പുറമെ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിലും കൂടുതൽ വേഗത്തിലും വാഹനങ്ങൾ ലഭിക്കാൻ അവസരമൊരുങ്ങും. കാനഡയിലെമ്പാടും ലിഫ്റ്റിന്റെ ഉപയോഗത്തിൽ വലിയ വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇത്തരം കമ്പനികളിലെ ഡ്രൈവർമാർക്ക് ടാക്സി ഡ്രൈവർമാരുടേതിന് തുല്യമായ കർശന സുരക്ഷാ പരിശോധനകൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലവും മറ്റ് രേഖകളും നഗരസഭ നേരിട്ട് പരിശോധിക്കണമെന്നാണ് നിർദ്ദേശം. നിലവിൽ കമ്പനികൾ തന്നെയാണ് ഈ പരിശോധനകൾ നടത്തുന്നത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നിയമങ്ങൾ കൊണ്ടുവരണമെന്ന് സിറ്റി കൗൺസിൽ ശുപാർശ ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!