Monday, December 22, 2025

‘ഫ്രഞ്ച് നാവികസേനയുടെ മുഖം മാറുന്നു’; ‘ചാൾസ് ഡി ഗാളിന്’ പകരക്കാരനായി പുതിയ പടക്കപ്പൽ

പാരീസ്: ഫ്രാൻസിന്റെ സൈനിക കരുത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ വിമാനവാഹിനിക്കപ്പൽ നിർമ്മിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കാനും രാജ്യത്തിന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കാനുമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഉപയോഗിക്കുന്ന പഴയ വിമാനവാഹിനിക്കപ്പലായ ‘ചാൾസ് ഡി ഗാളിന്’ പകരമായി 2038-ഓടെ ഈ പുതിയ കപ്പൽ പ്രവർത്തനസജ്ജമാകും.

അതിനൂതനമായ ഈ കപ്പലിൽ 30 യുദ്ധവിമാനങ്ങളെയും 2,000 നാവികരെയും ഒരേസമയം വഹിക്കാൻ സാധിക്കും. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ കപ്പലിന് ഏകദേശം 310 മീറ്റർ നീളമുണ്ടായിരിക്കും. ഫ്രാൻസിന്റെ സ്വന്തം റഫാൽ യുദ്ധവിമാനങ്ങളാണ് ഇതിൽ ഉപയോഗിക്കുക. ഏകദേശം 1170 കോടി ഡോളറാണ് ഈ പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്.

പ്രതിരോധ മേഖലയ്ക്കായി വലിയ തുക മാറ്റിവെക്കാനാണ് ഫ്രാൻസിന്റെ തീരുമാനം. 2027-ഓടെ രാജ്യം സൈനിക ആവശ്യങ്ങൾക്കായി ചെലവാക്കുന്ന തുക 7488 കോടി ഡോളറായി ഉയർത്തും. ഇത് മാക്രോൺ അധികാരമേറ്റ 2017-ലെ തുകയുടെ ഇരട്ടിയാണ്. ഈ പുതിയ കപ്പൽ നിർമ്മാണത്തിലൂടെ രാജ്യത്തെ ഒട്ടേറെ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!