കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ ലഹരിക്കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നടന് അനുകൂലമാണ്.
കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു പോലീസ് ആരോപണം. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചി നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ ഷൈനും സുഹൃത്ത് അഹമ്മദ് മുര്‍ഷാദുമായിരുന്നു പ്രതികള്‍.

താന്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതിന് വിരുദ്ധമായതോടെ കേസ് നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ പോലീസ് ഇപ്പോള്‍ നിയമോപദേശം തേടുകയാണ്.
